Diocese of Calcutta

Contact Us
Mar Theodosius Marg, Kailash Nagar
Near Industrial Estate Bhilai, Chhattisgarh 490026
968 545 3527 calcuttadiocese@gmail.com
© Copyright – Calcutta Diocese
Privacy Policy / Terms of Use
നാഗ്പൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. 2025 ജനുവരി 12 ഞായറാഴ്ച, വി. കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഫാ. ഡോ. ജോൺ മാത്യു (സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, നാഗ്പൂർ), ഫാ. നൈനാൻ തോമസ് (എൻ.സി.സി.ഐ.), ഫാ. ജോജി രാജൻ (വികാരി), ശ്രീമതി ജോളി എബ്രഹാം (ഹെഡ്മിസ്ട്രസ്), ശ്രീമതി ഏലിയാമ്മ ബാബു (സൺഡേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ) എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ വലിയ മാർ ബസേലിയോസ് പിതാവിന്റെയും പരിശുദ്ധ ഗീവർഗീസ് ദ്വിതിയൻ കാതോലിക്ക ബാവായുടേയും സംയുക്ത ഓർമ്മ പെരുന്നാൾ ജനുവരി മൂന്നാം തീയതി ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. കൺവെൻഷൻ, MGOCSM കോൺഫറൻസ്, വിശുദ്ധ മൂന്നിന്മേൽ കുർബാന, ചെമ്പടുപ്പ്, റാസ, ശ്ലൈഹീക വാഴ്‌വ്, വെച്ചൂട്ട്, എന്നീ ശുശ്രൂഷകൾ പെരുന്നാളോടനുബന്ധിച്ച് നടത്തപ്പെട്ടു. ഇടവക വികാരി ഫാ. അജു കെ വർഗീസ്, ട്രസ്റ്റി ബിനു ചേമ്പാലയം, സെക്രട്ടറി മർക്കോസ് സ്കറിയ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
𝐍𝐚𝐠𝐩𝐮𝐫 : The newly built cross shrine at St. Thomas Orthodox Theological Seminary, Nagpur was consecrated by H.G. Alexios Mar Eusebius Metropolitan (Vice-President) on 18th December, 2024. All the faculty members and students participated in the service.