ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾക്ക് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

 

യേശുക്രിസ്തു തന്റെ ശിഷ്യന്മാരും ഒത്തു കുരിശു മരണത്തിനു മുൻപ് അന്ത്യ അത്താഴം കഴിച്ച് സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും ലോകത്തോട് നടത്തിയ പ്രഖ്യാപനത്തെ അനുസ്മരിച്ചു കൊണ്ട് ഹൌസ് ഖാസ് സെൻ്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.