സെന്റ് ജോസെഫ് ഓർത്തഡോൿസ് ഫോറത്തിന്റെ കൽക്കട്ട ഭദ്രാസനതല പ്രവർത്തന ഉദ്‌ഘാടനം നിർവഹിച്ചു.

ഭിലായ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രലിൽ സെന്റ് ജോസെഫ് ഓർത്തഡോൿസ് ഫോറത്തിന്റെ കൽക്കട്ട ഭദ്രാസനതല പ്രവർത്തന ഉദ്‌ഘാടനം നിർവഹിച്ചു. ഓർത്തഡോൿസ് സഭയിൽ അറുപതു വയസ്സിനു മുകളിലുള്ളവരുടെ കരുതലിനായി രൂപം നൽകിയതാണ് ഫെലോഷിപ്.
കൽക്കട്ട ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഭിലായ് മാർത്തോമാ ഇടവക വികാരി റവ. രാജി ഈപ്പൻ, എസ.ജെ.ഒ.എഫ് കൽക്കട്ട ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സുബിൻ ഡാനിയേൽ, വന്ദ്യ ഗീവർഗീസ് കോർ-എപ്പിസ്കോപ്പാ, വന്ദ്യ തോമസ് റമ്പാൻ, ഫാ. ജോസ് മാത്യു, ഫാ. റെജി സി. വർഗീസ്, ഫാ. റിഞ്ചു പി. കോശി, ഫാ. വർഗീസ് ജോഷുവ, ഫാ. ജോയേൽ മാത്യു, ഫാ സ്റ്റേജിൻ മാത്യു, കത്തീഡ്രൽ സെക്രട്ടറി ശ്രി. ബാബു റ്റി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.