മക്കോടിയ അഭയ നികേതൻ ക്ലിനിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
മക്കോടിയ : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മ ശതാബ്ദി പദ്ധതികളുടെ ഭാഗമായി മക്കോടിയയില്‍ നിർമ്മിക്കപ്പെടുന്ന അഭയ നികേതൻ ക്ലിനിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 മാർച്ച് 23 ഞായറാഴ്ച പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും, ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെട്ടു.




