ഭോപ്പാൽ,കോളാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമ്മ പെരുന്നാൾ കൊണ്ടാടി.
കോളാർ : ഭോപ്പാൽ,കോളാർ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടി. മട്ടാഞ്ചേരി കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രം മാനേജർ വന്ദ്യ ബെന്യാമിൻ തോമസ് റമ്പാച്ചൻ പെരുന്നാൾ ശുശ്രുഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, ഫാ. സിജോ ചാക്കോ, ഫാ. ഡൈനു കുര്യൻ, ഡീക്കൻ ഫെബിൻ മാത്യു എന്നിവർ സഹ കാർമികത്വം വഹിച്ചു.








