പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെൻ്ററിൻ്റെ12-ാം മത് വാർഷിക സമ്മേളനം കൂടി

പാത്താമുട്ടം: കൽക്കട്ട ഭദ്രാസനത്തിൻ്റെയും ഭിലായ് മിഷൻ്റെയും കീഴിൽ പ്രവർത്തിക്കുന്ന പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെൻ്ററിൻ്റെ12-ാം മത് വാർഷിക സമ്മേളനം 2025 ഒക്ടോബർ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 3.00 മണിക്ക് മിഷൻ സെൻ്ററിൽ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ കൂടി. സമ്മേളനത്തിൽ കോട്ടയം തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ റവ:ഫാ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണവും,റവ.ഫാ .ഡോ . ബിജേഷ് ഫിലിപ്പ്, റവ. ഫാ. ജീൻ ആൻഡ്രൂസ്, ശ്രീ. വി.സി. നൈനൻ ,ശ്രീമതി. ശാലിനി തോമസ്, ശ്രീമതി. റെനി അന്ന ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങളും നടത്തി.
സ്തേഫാനോസ് മാർ തേ വോദോസിയോസ് തിരുമേനിയുടെ ജന്മശതാബ്ദി പദ്ധതിയായ ” SMT Tailoring Centre ” അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്തു.
SMT Endowment Fund സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം Mr. J. Samuel (Tatibandh,Raipur) നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചു.
ശ്രീ.കെ.കെ.കുര്യൻ കൈയ്യാലാത്ത് സ്പോൺസർ ചെയ്ത മാർ തേവോദോസിയോസ് ബെസ്റ്റ് സെമിനാരിയൻസ് അവാർഡ് ബ്രദർ.ക്രിസ്റ്റഫർ പോൾ (കോട്ടയം സെമിനാരി) ബ്രദർ . സിബിൽ . പി. കോശി ( നാഗ്പൂർ സെമിനാരി ) എന്നിവർക്ക് അഭിവന്ദ്യ തിരുമേനി നൽകി. മർത്തമറിയം സമാജം അംഗങ്ങൾക്ക് വേണ്ടി നടത്തിയ സ്തേഫാനോസ് മാർ തേവേദോസിയോസ് മെമ്മോറിയൽ അഖില മലങ്കര പ്രസംഗ മത്സരവിജയികളായ ശ്രീമതി റെനി അന്ന ഫിലിപ്പ്, ശ്രീമതി റീന ഷാജൻ, ശ്രീമതി. സോഫി എന്നിവർക്ക് അഭിവന്ദ്യ തിരുമേനി സമ്മാനങ്ങൾ വിതരണം ചെയ്തു. മിഷൻ സെൻ്റർ സെക്രട്ടറി റവ. ഫാ. കെ. കെ. ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റവ. ഫാ. സി. ജോൺ കോർഎപ്പിസ്ക്കോപ്പ സ്വാഗതവും മിഷൻ സെൻ്റർ ട്രഷറാർ ശ്രീ. ഷാജി ഏബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രസ്തുത യോഗത്തിൻ കൽക്കട്ട ഭാദ്രാസനത്തിൽ നിന്നും വിശ്രമ ജീവിതത്തിനായി നാട്ടിൽ എത്തിയവരും , മിഷൻ സെൻ്ററിൻ്റെ സമീപ ഇടവകകളിൽ നിന്നും ഉള്ളവരും പങ്കെടുത്തു.