നാഗ്പൂർ സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെയും പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി.

നാഗ്പൂർ : പരിശുദ്ധനായ പരുമല തിരുമേനിയുടെയും പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിന് ഇടവക വികാരി വന്ദ്യ ജോജി രാജൻ അച്ചൻ ഇന്നലെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. നവംബർ മാസം 7,8,9, തീയതികളിൽ ആചരിക്കുന്നു. 7–ാം തീയതി ഒരുക്ക ശുശ്രൂഷയും 8–ാം തിയതി പദയാത്രയും 9–ാം തീയതി രാവിലെ വിശുദ്ധ മൂന്നുമേൽ കുർബാനയും ആശിർവാദവും നേർച്ച വിളമ്പോടുകൂടി പെരുന്നാൾ കൊടി ഇറക്കുന്നതുമാണ്