കുവൈറ്റ് സെ. ബേസിൽ ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആഘോഷിച്ചു.
ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ വലിയ മാർ ബസേലിയോസ് പിതാവിന്റെയും പരിശുദ്ധ ഗീവർഗീസ് ദ്വിതിയൻ കാതോലിക്ക ബാവായുടേയും സംയുക്ത ഓർമ്മ പെരുന്നാൾ ജനുവരി മൂന്നാം തീയതി ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. കൺവെൻഷൻ, MGOCSM കോൺഫറൻസ്, വിശുദ്ധ മൂന്നിന്മേൽ കുർബാന, ചെമ്പടുപ്പ്, റാസ, ശ്ലൈഹീക വാഴ്‌വ്, വെച്ചൂട്ട്, എന്നീ ശുശ്രൂഷകൾ പെരുന്നാളോടനുബന്ധിച്ച് നടത്തപ്പെട്ടു. ഇടവക വികാരി ഫാ. അജു കെ വർഗീസ്, ട്രസ്റ്റി ബിനു ചേമ്പാലയം, സെക്രട്ടറി മർക്കോസ് സ്കറിയ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.




