കുവൈറ്റ് സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം പതിമൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
കുവൈറ്റ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം പതിമൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് 2025 April 4 വെള്ളിയാഴ്ച Indian Central School അബ്ബാസിയായിൽ വെച്ച് നടത്തി. കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓൺകോളജി, ഗൈനക്കോളജി,ഡെർമറ്റോളജി , ഓർത്തോപീഡിക് ,ഇഎൻ ടി ,പീഡിയാട്രിക്, കാർഡിയോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 -ൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ സി ജി , അൾട്രാസൗണ്ട് , ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.
പ്രസ്ഥാനത്തിന്റെ പ്രസിഡൻറ് റവ. ഫാ. ഡോ. ബിജു ജോർജ് പാറക്കലിൻറെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ വച്ച് IDF പ്രസിഡന്റ് ഡോ . സമീർ ഹുമദ് ഉത്ഘാടനം ചെയ്തു. IDF കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. റായവരം രഘുനന്ദൻ , IDAK കമ്മ്യൂണിറ്റി വെൽഫെയർ കമ്മറ്റി ചെയർ ഡോ . പ്രശാന്തി ശ്രീജിത്ത് , സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹ വികാരി റവ.ഫാദർ മാത്യു തോമസ് ,ഇടവക ട്രസ്റ്റീ ശ്രീ. ദീപക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ശ്രീ .ജേക്കബ് റോയി , AAM വൈസ് പ്രസിഡന്റ് ശ്രീ സാമുവേൽ കാട്ടൂർ കളീക്കൽ എന്നിവർ ആശംസകളും, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ശ്രീ. എബി ശാമുവേൽ സ്വാഗതവും, സെക്രട്ടറി ശ്രീ .റോയ് N കോശി നന്ദിയും രേഖപ്പെടുത്തി.




