കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക സൺഡേ സ്കൂൾ കുട്ടികൾക്ക് യാത്രയയപ്പ് നൽകി.
കുവൈറ്റ് : മഹാ ഇടവക സൺഡേ സ്കൂൾ കുട്ടികളിൽ തുടർപഠനത്തിനും ഉപരിപഠനത്തിനുമായി കുവൈറ്റിൽ നിന്നും പോകുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി.
വികാരി റവ.ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക സെക്രട്ടറി ശ്രീ.ബിനു ബെന്യാം സ്വാഗതവും,റവ.ഫാ.ജെറിൻ ജോൺ മുഖ്യ സന്ദേശവും, ഇടവക അസോസിയേറ്റ് വികാരി റവ. ഫാ.മാത്യു തോമസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ നന്ദിയും രേഖപ്പെടുത്തി.
യാത്രയയപ്പ് ഏറ്റുവാങ്ങിയ കുട്ടികളെ പ്രതിനിധീകരിച്ച് ബെവിൻ രാരി, ഹെലോൺ മാത്യു എന്നിവർ മറുപടി പ്രസംഗം നടത്തി. ഇടവക പ്രയർ ഗ്രൂപ്പ് ആക്ടിങ് ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, യാത്രയയപ്പ് പ്രോഗ്രാം കൺവീനർ തോമസ് മാത്യു കെ എന്നിവർ സന്നിഹിതരായിരുന്നു.




