കുവൈറ്റ് ഓർത്തഡോക്സ് കുടുംബ സംഗമം – 2025
പാത്താമുട്ടം :കുവൈറ്റ് ഓർത്തഡോക്സ് ഇടവകകളിലെ അംഗങ്ങളായിട്ടുള്ളവരുടെയും കുവൈറ്റിൽ നിന്നും വിശ്രമ ജീവിതത്തിനായി ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഓർത്തഡോക്സ് കുടുംബാഗങ്ങളുടെ സംഗമം 2025 ആഗസ്റ്റ് 19-ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10.00മുതൽ ഉച്ചയ്ക്ക് 1.30 വരെ പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെൻ്ററിൽ നടത്തി.കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദൃ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഡോ. ജോൺ തോമസ്സ് കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണവും നടത്തി. റവ.ഫാ. അജു വർഗീസ് (വികാരി സെൻ്റ് ബേസിൽ ഓർത്തഡോക്സ് ചർച്ച് കുവൈറ്റ്), ശ്രീ. തോമസ് കുരുവിള (സഭാ മാനേജിംങ്ങ് കമ്മറ്റി മെംബർ)ശ്രീ. പോൾ വർഗീസ് (സഭാമനേജിംങ്ങ് കമ്മിറ്റി മെംബർ), ശ്രീ. ഇ. പി. വർഗീസ് (മുൻ സഭാ മനേജിംങ്ങ് കമ്മറ്റി മെബർ ) ശ്രീ. ജിബു ജേക്കബ് മാത്യു (വൈസ് പ്രസിഡൻ്റ് IOM F)എന്നിവർ ആശംസാപ്രസംഗം നടത്തി. ശ്രീ. ഷാജി ഏബ്രഹാം ( ട്രഷറാർ മിഷൻ സെൻ്റർ പാത്താ മുട്ടം)സ്വാഗതവും റവ. ഫാ. കെ.കെ. ജോസഫ് (സെക്രട്ടറി മിഷൻ സെൻ്റർ പാത്താ മുട്ടം )കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടികൾക്ക് പാമ്പാടി കൃപ സിംങ്ങോഴ്സിൻ്റെ പാട്ടുകൾ മാറ്റുകൂട്ടി.ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം ഉച്ച ഭക്ഷണത്തോടെ സംഗമം പര്യവസാനിച്ചു.




