കുവൈത്ത് മഹാ ഇടവകയുടെ ക്രിസ്മസ്‌ ശുശ്രൂഷകൾക്ക്‌ അഭി. അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.

കുവൈത്ത് ∙ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ യെൽദോപ്പെരുന്നാൾ (ക്രിസ്മസ്‌) ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ്‌ ചർച്ചസിന്റെ പ്രസിഡന്റുമായ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഡിസംബർ 24-ന്‌ രാത്രി സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന തീജജ്വാലാ ശുശ്രൂഷ ഉൾപ്പെടെയുള്ള ക്രിസ്മസ്‌ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ.ഡോ.ബിജു പാറയ്ക്കൽ, സഹവികാരി ഫാ.മാത്യൂ തോമസ്‌ എന്നിവർ സഹകാർമികത്വം വഹിച്ചു.