ആമോസ്, കുവൈറ്റ് സോണിന്റെ ആഭിമുഖ്യത്തിൽ റിട്രീറ്റ് നടത്തപ്പെട്ടു.
ആമോസ്, കുവൈറ്റ് സോണിന്റെ ആഭിമുഖ്യത്തിൽ മാർച്ച് മാസം മുപ്പത്തിയൊന്നാം തീയതി സെന്റ് ബേസിൽ ദേവാലയത്തിൽ വച്ച് നാല് ഇടവകയിലെ ശുശ്രൂഷകർക്കായി രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ റിട്രീറ്റ് നടത്തപ്പെട്ടു. സോണൽ പ്രസിഡൻറ്. ഫാ. ജെഫിൻ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ Fr. Dr. Biju George ( വികാരി , സെൻറ് ഗ്രിഗോറിയോസ് മഹാ ഇടവക) , Fr. Mathew Thomas(അസി . വികാരി സെൻറ് ഗ്രിഗോറിയോസ് മഹാ ഇടവക) Fr. Abraham P.J( വികാരി സെൻറ് തോമസ് പഴയ പള്ളി) Fr. Aju K Varghese( വികാരി സെൻറ് ബേസിൽ) സഭാ മാനേജിംഗ് കമ്മിറ്റിയംഗം പോൾ വർഗീസ്, സെന്റ് ബേസിൽ ഇടവക ട്രസ്റ്റി ബിനു ചെമ്പാലയം, സോണൽ ജോയിന്റ് സെക്രട്ടറി ഡീക്കൻ .സന്തോഷ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെന്റ് ബെയ്സിൽ ഇടവക ആമോസ് സെക്രട്ടറി വിനോദ് വർഗീസ് സ്വാഗതവും സോണൽ സെക്രട്ടറി ബാബു കോശി വാഴയിൽ കൃതജ്ഞതയും അറിയിച്ചു. You are a choosen vessel unto me എന്ന വിഷയത്തെ ആസ്പദമാക്കി Fr. Jeffin Varghese ക്ലാസുകൾ എടുത്തു. Fr.Aju K Varghese ശുശ്രൂഷകർക്ക് മാർഗ്ഗനിർദ്ദേശന ക്ലാസുകൾക്ക് നേതൃത്വം നൽകി. ശ്രീ.ബിനു തോമസ് ( സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്), ശ്രീ.ബിനോയ് ബാബു, ശ്രീ. എബ്രഹാം ജേക്കബ് ( സെന്റ് ബേസിൽ ഓർത്തഡോക്സ് ചർച്ച്) എന്നിവരുടെ നേതൃത്വത്തിൽ ഗാന പരിശീലനവും നടത്തി . ആമോസ് സെക്രട്ടറിമാരായ ശമുവൽ ചാക്കോ (മഹാ ഇടവക), ബോബൻ ജോൺ (പഴയ പള്ളി), മാത്യൂസ് ഉമ്മൻ (സെന്റ് സ്റ്റീഫൻസ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 87 അംഗങ്ങൾ പങ്കുചേർന്ന പ്രസ്തുത പ്രോഗ്രാം ഉച്ച നമസ്കാരം, സ്നേഹവിരുന്ന് എന്നിവയാൽ റിട്രീറ്റ് പര്യവസാനിച്ചു.




